വൻ സന്നാഹങ്ങളുമായി ദുബൈ എയർഷോ നവംബർ 17 മുതൽ


ഷീബ വിജയൻ


ദുബൈ I ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നടക്കും. രണ്ടുവർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന മേളയിൽ ഇത്തവണ 1500ലേറെ പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രദർശനമുണ്ടാകും. 150ലേറെ രാജ്യങ്ങളിൽ നിന്നായി 1.48 ലക്ഷം പ്രഫഷനലുകളും നൂതന സംരംഭകരും ഭാവി വ്യോമയാന മേഖലയുടെയും ബഹിരാകാശ മേഖലയുടെയും സാങ്കേതികവിദ്യകൾ കാണാനും പരിചയപ്പെടാനുമായി മേളക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ദിവസം നീളുന്ന മേളയിൽ വ്യോമയാന മേഖലയിൽ ശതകോടികളുടെ കരാർ ഒപ്പിടുമെന്നും പ്രതീക്ഷിക്കുന്നു.

2023ൽ നടന്ന മേളയിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയം മാത്രം 23 ശതകോടി ദിർഹത്തിലേറെ ഇടപാടുകൾ എയർഷോയിൽ നടത്തിയിരുന്നു. കോവിഡിന് ശേഷം വ്യോമയാന മേഖല നടത്തിയ കുതിപ്പ് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ തവണത്തെ എയർഷോ. 48 രാജ്യങ്ങളിൽനിന്ന് വ്യാമയാന രംഗത്തെ 1400 പ്രദർശകർ പങ്കെടുത്ത കഴിഞ്ഞ മേളയിൽ ഒന്നേകാൽ ലക്ഷം സന്ദർശകരെത്തിയെന്നാണ് കണക്ക്.

article-image

asdfdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed