എൻ.എസ്.എസ് - കെ.എസ്.സി.എയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 24ന് ആധാരി പാർക്കിൽ

പ്രദീപ് പുറവങ്കര
മനാമ l ബഹ്റിനിലെ എൻ.എസ്.എസ് - കെ.എസ്.സി.എയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 24ന് ആധാരി പാർക്കിൽ വള്ളുവനാടൻ സദ്യയോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ ആയ ചന്ദ്രശേഖറും ചീഫ് അഡ്വൈസർ ജനാർദ്ദനൻ നമ്പ്യാരും ചേർന്ന് ഓണ സദ്യയുടെ കൂപ്പൺ പ്രസിഡണ്ട് രാജേഷ് നമ്പ്യാരിൽ നിന്ന് സ്വീകരിച്ചു.
പ്രശസ്ത പാചക വിദഗ്ദ്ധൻ കെ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാകും വള്ളുവനാടൻ സദ്യയുടെ വിഭവങ്ങൾ ഒരുക്കപ്പെടുന്നത്. ഓണാഘോഷപരിപാടികളുടെ മുന്നൊരുക്കത്തിനായുള്ള യോഗത്തിന് ശേഷം കെ.ടി. സലീം, അജയ് കൃഷണൻ എന്നിവർ നോർക രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾക്കായി പങ്കുവെച്ചു.
ഇതോടൊപ്പം ഓക്യുപേഷണൽ ഇഞ്ച്വറീസ് ആൻഡ് ക്ലെയിംസ് എന്ന വിഷയത്തെ ആസ്പദമാക്കി കെ എസ് സി എ അംഗം കൂടിയായ ഡോക്ടർ മനോജ് ക്ലാസ് എടുത്തു. ആക്ടിംഗ് ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദി രേഖപ്പെടുത്തി.
dfgd