കെ സിറ്റി ബിസിനസ് സെന്ററിന്റെ ശാഖ സൽമാനിയയിൽ പ്രവർത്തനം തുടങ്ങി

പ്രദീപ് പുറവങ്കര
മനാമ I ബിസിനസ് രംഗത്ത് 12 വർഷത്തിലധികമായി പ്രവർത്തിക്കുന്ന കെ സിറ്റി ബിസിനസ് സെന്ററിന്റെ നാലാമത്തെ ശാഖ സൽമാനിയയിൽ പ്രവർത്തനം തുടങ്ങി. സംരംഭകർക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ, കുറഞ്ഞ ചിലവിൽ ഓഫീസ് സ്പേസുകൾ ഒരുക്കുക എന്നതാണ് പുതിയ ശാഖയുടെ പ്രധാന ലക്ഷ്യം. 79 ബഹ്‌റൈൻ ദിനാറിന് ഇവിടെ ഫുള്ളി ഫിറ്റഡ് ക്ലോസ്ഡ് ഓഫീസുകൾ ബുക്ക് ചെയ്യാം. വൈദ്യുതി, അതിവേഗ വൈ-ഫൈ, സിസിടിവി സുരക്ഷാ ക്യാമറകൾ, മീറ്റിംഗ് റൂം, പ്രയർ റൂം, ഡൈനിംഗ് ഏരിയ, റിസപ്ഷൻ സേവനങ്ങൾ, സൗജന്യ പാർക്കിംഗ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. സൽമാനിയയിലെ പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈനിലെ ബിസിനസ്, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പുതിയ സംരംഭകർക്ക് മികച്ച അന്തരീക്ഷം ഒരുക്കുക എന്നതാണ് കെ സിറ്റിയുടെ ലക്ഷ്യമെന്ന് ചെയർമാൻ നജീബ് കടലായി അറിയിച്ചു. ബഹ്‌റൈൻ ഗോൾഡ് സിറ്റി, ദിയർ അൽ മുഹറഖ്, സിഞ്ച് അജൂർ എന്നിവിടങ്ങളിലും കെ സിറ്റിയുടെ ശാഖകളുണ്ട്.
ASWdsafdsa