രാഷ്ട്രത്തിന്റെ അഭിമാനം; ആഭ്യന്തര മന്ത്രാലയത്തിന്റെ തത്സമയ പ്രകടനങ്ങൾ റിയാദിൽ


ഷീബ വിജയൻ


റിയാദ് I 95ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയം ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റിയുമായി സഹകരിച്ച് 'പ്രൈഡ് ഓഫ് ദി നേഷൻ' (രാഷ്ട്രത്തിന്റെ അഭിമാനം) എന്നപേരിൽ തത്സമയ പരിപാടി സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി (തിങ്കൾ, ചൊവ്വ) റിയാദിലെ ബാൻബൻ പ്രദേശത്താണ് തത്സമയ ആഘോഷങ്ങൾ നടക്കുക. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിൽ ആഭ്യന്തര മന്ത്രാലയം വഹിക്കുന്ന നിർണായക പങ്കിനെ ഈ ദേശീയ പരിപാടി ഓർമിപ്പിക്കുന്നു. സർഗാത്മകവും കലാപരവും സൈനികവുമായ പ്രദർശനങ്ങൾ നേതൃത്വത്തോടും രാഷ്ട്രത്തോടുമുള്ള കൂറും അഭിമാനവും വർധിപ്പിക്കുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളുടെ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പ്രദർശിപ്പിക്കുന്ന ഒരു സമഗ്ര പ്രദർശനം ഇതിലുണ്ടാകും. ‘അബ്ഷിർ’ പോലുള്ള പ്രധാന ഡിജിറ്റൽ സേവനങ്ങളും ട്രാഫിക് സുരക്ഷ, സൈബർ സുരക്ഷ, സിവിൽ ഡിഫൻസ് എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പ്രദർശനങ്ങളും ഇതിന്റെ ഭാഗമായിരിക്കും.

article-image

xcscfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed