പാലക്കാട് പ്രവാസി അസോസിയേഷൻ "പൊന്നോണം 2025" സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമl ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ചുകൊണ്ട് ഓണാഘോഷം "പൊന്നോണം 2025" സംഘടിപ്പിച്ചു. പ്രമുഖ വ്യവസായി പമ്പാവാസൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ അൽ കുവൈറ്റി കമ്പനി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ മേനോൻ, അൽ നജ്‌മ ഗ്രൂപ്പ് ഡയറക്ടർ സി വി രാജൻ, സിന്ധു രാജൻ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

പ്രമുഖ പാചക വിദഗ്ധൻ ഗുരുവായൂരപ്പൻ അയ്യർ, പ്രദീഷ് എന്നിവർ തയ്യാറാക്കിയ പാലക്കാടൻ അഗ്രഹാര സദ്യ പങ്കെടുത്തവർക്ക് പുതിയ രുചി അനുഭവം സമ്മാനിച്ചു. അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരകളി, ഗാനമേള, നൃത്തങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. കൂടാതെ മിമിക്‌സ് കിലുക്കം അംഗങ്ങൾ അവതരിപ്പിച്ച മിമിക്സ്, ആരവം നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ടുകൾ എന്നിവയും അരങ്ങേറി. അധ്യക്ഷൻ ജയശങ്കർ സ്വാഗതവും, ശ്രീധർ തേറമ്പിൽ നന്ദിയും രേഖപ്പെടുത്തി.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed