വടകര സഹൃദയ വേദി 'പൂവിളി 2025' സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമl വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി പൂവിളി 2025 എന്ന പേരിൽ ആഘോഷിച്ചു. മുഹറക് സയാനി മജിലിസ്ൽ നടന്ന പരിപാടിയിൽ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജ പാണ്ഡ്യൻ, ഐസിആർഎഫ് സെക്രട്ടറി അനീഷ്, സാമൂഹ്യപ്രവർത്തകരായ കെ ടി സലീം, സുബൈർ കണ്ണൂർ, പി ശ്രീജിത്ത്, ജ്യോതിഷ് പണിക്കർ, ബാബു മാഹി, ബാബു കുഞ്ഞിരാമൻ, ജേക്കബ് തെക്കുംതോട്, ജയേഷ് തനിക്കൽ, ജോജിഷ്, സന്തോഷ് കൈലാസ്, ചന്ദ്രൻ, ബിനു കുന്നന്താനം, റഷീദ് മാഹീ എന്നിവർ പങ്കെടുത്തു.
സഹൃദയ വേദി കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി, സംഘഗാനം, ഗാനമേള, കമ്പവലി മത്സരം വിവിധ മത്സരങ്ങൾ എന്നിവ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി. പ്രസിഡന്റ് അഷ്റഫ് എൻ പി, സെക്രട്ടറി എം സി പവിത്രൻ, ട്രഷറർ രഞ്ജിത്ത് വി പി എന്നിവർ ആശംസകൾ നേർന്നു. സംഘടനാ മികവ് തെളിയിച്ച അംഗങ്ങൾക്ക് മൊമെന്റോ നൽകി ആദരിച്ചു. കൺവീനർ എം എം ബാബു നന്ദി രേഖപ്പെടുത്തി.
erser