77,000 കടന്ന് സ്വർണ വില

ഷീബ വിജയൻ
കൊച്ചി I സംസ്ഥാനത്ത് 77,000 കടന്ന് സ്വർണ വില. ഗ്രാമിന് 85 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9705 രൂപയായി വർധിച്ചു. പവന്റെ വിലയിൽ 680 രൂപയുടെ വർധവുണ്ടായി. 77,640 രൂപയായാണ് പവൻ വില വർധിച്ചത്. ഇതാദ്യമായാണ് സ്വർണവില 77,000 തൊടുന്നത്. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രം തൊട്ടത്. പവന്‍റെ വില 76,000 കടന്നു. ഗ്രാമിന് 150 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 150 രൂപ വർധിച്ച് 9620 രൂപയിലെത്തി. ഒരു പവന് 1200 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സ്വർണത്തിന് 4000 രൂപയുടെ വർധനയാണ് ഉണ്ടായത്. വരും ദിവസങ്ങളിലും കേരളത്തിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം. ആഗോളവിപണിയിലും സ്വർണവില ഉയർന്നു. നാല് മാസത്തിനിടയിലെ ഉയർന്ന നിരക്കിലേക്കാണ് സ്വർണം എത്തിയത്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.7 ശതമാനത്തിന്റെ വർധനവുണ്ടായി. ഔൺസിന് 3,470.69 ഡോളറായാണ് സ്വർണവില വർധിച്ചത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.8 ശതമാനം വർധനവോടെ ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ 3,543.70 ഡോളറിലേക്ക് ഉയർന്നു.
ASDAFDSADFSADS