ദുബൈയിലെ മൂന്ന് സാമ്പത്തിക മേഖലകൾക്ക് റെക്കോഡ് നേട്ടം


ഷീബ വിജയൻ 

ദുബൈ I എമിറേറ്റിലെ പ്രധാനപ്പെട്ട മൂന്ന് പ്രത്യേക സാമ്പത്തിക മേഖലകളിൽ കഴിഞ്ഞ വർഷത്തെ വ്യാപാരം റെക്കോഡ് നേട്ടം കൈവരിച്ചു. ദുബൈ എയർപോർട്ട് ഫ്രീ സോൺ, ദുബൈ സിലിക്കൺ ഒയാസിസ്, ദുബൈ കോമർസിറ്റി എന്നിവിടങ്ങളിലായി കഴിഞ്ഞ വർഷം 33,600 കോടി ദിർഹമിന്‍റെ വ്യാപാരമാണ് നടന്നതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വെളിപ്പെടുത്തി.

ദുബൈ ഇന്‍റഗ്രേറ്റഡ് എകണോമിക് സോൺസ് അതോറിറ്റിക്ക് കീഴിലാണ് ഈ സാമ്പത്തിക മേഖലകൾ പ്രവർത്തിക്കുന്നത്. 2023നെ അപേക്ഷിച്ച് 19ശതമാനം വർധനവാണ് കഴിഞ്ഞ വർഷത്തെ വ്യാപാരത്തിലുണ്ടായിരിക്കുന്നത്. ദുബൈയുടെ എണ്ണയിതര വ്യാപാരത്തിലെ 13.7 ശതമാനം ദുബൈ ഇന്‍റഗ്രേറ്റഡ് എക്കണോമിക് സോൺസ് അതോറിറ്റിയാണ് നേടിയിട്ടുള്ളത്. ഇതുവരെയുള്ള വർഷങ്ങളിലെ ഏറ്റവും ഉയർന്ന നേട്ടമാണിത്. നാലു വർഷത്തെ തുടർച്ചയായ വളർച്ചയാണ് സാമ്പത്തിക മേഖലകളിൽ രേഖപ്പെടുത്തുന്നത്. സുപ്രധാന ആഗോള വിപണികളുമായുള്ള പങ്കാളിത്തത്തിലൂടെ ചരക്കുകളുടെയും സേവനങ്ങളുടെയും വർധിച്ച വ്യാപാരമാണ് നേട്ടത്തിന് കാരണമായത്. കഴിഞ്ഞ വർഷം ദുബൈയിൽ എണ്ണയിതര വിദേശ വ്യാപാരം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. 2024ൽ ദുബൈ സാമ്പത്തിക മേഖലകളിലെ വ്യാപാരം വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിലധികം ഉയർന്ന് 444,300 ടണ്ണിലെത്തിയിട്ടുണ്ട്.

article-image

adsdasadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed