ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സൗഹൃദ സംഗമം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമl ബഹ്റൈനിലെ ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ “പ്രവാചകൻ; നീതിയുടെ സാക്ഷ്യം” എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചു സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഡോ. അബ്ദുസ്സലാം അഹ്മദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ബഹ്‌റൈൻ ക്നാനായ ചർച്ച് വികാരി റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി എന്നിവരും സംസാരിച്ചു.
റിഫയിലെ ദിശ സെന്ററിൽവെച്ചാണ് പരിപാടി നടന്നത്. ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.
sdsd