ലബനനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു

ഷീബ വിജയൻ
ബെയ്റൂട്ട് I ഇസ്രായേൽ സൈന്യം തെക്കൻ ലബനനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ബിൻത് ജുബൈൽ ടൗണിലാണ് ആക്രമണമുണ്ടായതെന്നു ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ബൈക്കിനും മറ്റൊരു വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പിതാവും മൂന്നു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കുട്ടികളുടെ അമ്മയ്ക്ക് പരിക്കേറ്റു.
അതേസമയം, ആക്രമണത്തിൽ ഹിസ്ബുള്ള അംഗത്തെ വധിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. സംഭവങ്ങളുമായി ബന്ധമില്ലാത്ത ഏതാനും സിവിലിയന്മാർ കൊല്ലപ്പെട്ടതായും അതിൽ ഖേദിക്കുന്നതായും ഇതു പരിശോധിക്കുകയാണെന്നും സൈന്യം അറിയിച്ചു. ഇസ്രായേൽ ആക്രമണം തുടരുമ്പോൾ നിരായുധീകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതു പോലും പിഴവാണെന്ന് ഹിസ്ബുള്ള പ്രതികരിച്ചു.
DFSFDSFSD