ഗസ്സ വംശഹത്യക്ക് കടുത്ത ശിക്ഷ; ഇസ്രായേലിനെ വിലക്കാൻ യുവേഫ


ഷീബ വിജയൻ 

പാരിസ് I ഗസ്സയിൽ 65,000ത്തിൽ ഏറെ ഫലസ്തീനികളെ കൊന്നൊടുക്കി വംശഹത്യ തുടരുന്ന ഇസ്രായേലിന് കനത്ത ശിക്ഷക്ക് ഒരുക്കി യൂറോപ്യൻ ഫുട്ബാൾ ഭരണ സമിതിയായ യുവേഫ. അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ചും, ലോകത്തിന്റെ അഭ്യർത്ഥന തള്ളിയും വംശഹത്യ തുടരുന്ന ഇസ്രായേലിനെ ഫുട്ബാൾ വേദിയിൽ വിലക്കണമെന്ന അംഗ രാജ്യങ്ങളുടെ ആവശ്യത്തിൽ ചൊവ്വാഴ്ച ചേരുന്ന യുവേഫ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും. അംഗരാജ്യങ്ങൾക്കിടയിലെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാവും നടപടി. ഇസ്രായേൽ ദേശീയ ടീമിനെ മുഴുവൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നും വിലക്കുന്നതിനൊപ്പം, യുവേഫ യൂറോപ ലീഗിൽ കളിക്കുള്ള മകാബി തെൽ അവീവിനെയും വിലക്കും. രണ്ടു വർഷത്തിലേക്കടുക്കുന്ന ഗസ്സ ആക്രമണങ്ങൾക്കു പിന്നാലെ, യുവേഫയുമായി അടുത്ത ബന്ധം നിലനിർത്തുന്ന ഖത്തറിനെയും ഇസ്രായേൽ ആക്രമിച്ചത് യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് അലക്സാണ്ടർ സെഫറിന്റെ അധ്യക്ഷതയിൽ ചേരുന്ന 20 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാവും ഇസ്രായേൽ വിലക്ക് സംബന്ധിച്ച് തീരുമാനമെടുക്കുക.

രണ്ടോ, മൂന്നോ അംഗങ്ങൾ വിലക്ക് നീക്കത്തെ എതിർക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻഫുട്ബാളിൽ നിന്നുള്ള വിലക്ക് ഉറപ്പാണെന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജർമനി, ഹംഗറി എന്നിവരുടെ പിന്തുണ ഇസ്രായേലിന് ആയിരിക്കുമെന്ന് ഇസ്രായേൽ ഹായോം ഡെയ്‍ലി റിപ്പോർട്ട് ചെയ്തു.

article-image

asadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed