ശ്രദ്ധേയമായി കേരളീയ സമാജത്തിന്റെ സിനിമാറ്റിക് ഡാൻസ് മത്സരം


പ്രദീപ് പുറവങ്കര

മനാമ I ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരം ഏറെ ശ്രദ്ധേയമായി. സമാജം ഡിജെ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി ടീമുകളാണ് പങ്കെടുത്തത്. കൺവീനർ സിജി കോശിയുടെയും ജോയിന്റ് കൺവീനർമാരായ ഗീതു വിപിൻ, ശാരി അഭിലാഷ് എന്നിവരുടെയും നേതൃത്വത്തിലാണ് മത്സരം നടന്നത്. മത്സര വിജയികൾക്കുള്ള സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, ശ്രാവണം 2025 കൺവീനർ വർഗീസ് ജോർജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സീനിയർ വിഭാഗത്തിൽ ടീം താണ്ഡവ് , ടീം ബാൻസുരി , ടീം ഫീനിക്സ് അലിയൻസ് എന്നിവർക്ക് ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചു. ടീം ജയ് അംബെയ്ക്ക് പ്രത്യേക സമ്മാനം ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ ടീം ഫീനിക്സ് അവഞ്ചേഴ്സ് ഒന്നാം സ്ഥാനവും, ഐമാക് ബാറ്റിൽ ഗേൾസ് രണ്ടാം സ്ഥാനവും, ഐമാക് യൂണിറ്റി ക്രൂ മൂന്നാം സ്ഥാനവും നേടി. റെഡ് ചില്ലീസ്, ഐമാക് സിസ്സ്ലേഴ്സ് എന്നീ ടീമുകൾക്ക് പ്രത്യേക സമ്മാനങ്ങൾ ലഭിച്ചു.

article-image

ASSADASDDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed