പ്രവാസികൾക്ക് നൊമ്പരമായിഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയുടെ മരണം

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയുമായിരുന്ന രോഹൻ വർഗീസിന്റെ മരണം പ്രവാസികൾ ക്ക് നൊമ്പരമായി.കോട്ടയം വാഴൂർ പുളിക്കൽകവല ആലമ്പള്ളിൽ റോജി വി ജേക്കബിന്റെയും എലിസബത്തിന്റെയും മകൻ ആണ് ഹൃദയ സംബന്ധമായ അസുഖം കാരണം കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചത് . ഇന്ത്യൻ സ്‌കൂൾ റിഫ ക്യാംപസിൽ ഒന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കവെയാണ് അസുഖം കണ്ടെത്തിയത്. തുടർന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോയി ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും രക്ഷിക്കാനായില്ല.റോജി എലിസബത്ത് ദമ്പതികളുടെ ഏക മകനായിരുന്നു രോഹൻ. ബഹ്‌റൈനിലെ സ്വകാര്യ സ്‌ഥാപനത്തിൽ പ്രോപ്പർട്ടി മാനേജരാണ് റോജി. എലിസബത്ത് നഴ്‌സായി ജോലി ചെയ്യുന്നു. അന്ത്യ കർമ്മങ്ങൾ വാഴൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഇന്ന് രാവിലെ നടന്നു.