ഔർ ക്ലിക്‌സ് ഹ്രസ്വ ചിത്രം 'ശായദ്' പ്രദർശനം നവംബർ 7 ന്.

മനാമ:ബഹറിൻ മലയാളികളുടെ സൗഹൃദക്കൂട്ടായ്മയായ ഔർ ക്ലിക്സ് അണിയിച്ചൊരുക്കുന്ന ശായദ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പൊതു പ്രദർശനം നവംബർ ഏഴിന് രാത്രി 7.30 ന് ബഹ്‌റൈൻ കേരള സമാജം ഫിലിം ക്ലബ്ബിന്റെ സഹകരണത്തോടെ, ബഹ്‌റൈൻ കേരള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. . നെടുമ്പള്ളിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷിബു കൃഷ്ണയും, മാഗ്നം ഇംപ്രിന്റും സംയുക്തമായി നിർമ്മിക്കുന്ന 'ശായദ്' ന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത് പൂർണ്ണമായും ഔർ ക്ലിക്സ് മെമ്പേഴ്സ് ആണ്.
രചനാ ഷിബുവിന്റെ കഥക്ക് സജു മുകുന്ദ് തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'ശായദ്' ൽ അഭിനയിച്ചിരിക്കുന്നത് ഷിജിത് അജയ്, വിജിനാ സന്തോഷ്, കാർത്തിക് സുന്ദര തുടങ്ങിയവരാണ്. ഡയറക്ഷൻ ഓഫ് ഫോട്ടോഗ്രാഫി - ജേക്കബ് ക്രിയേറ്റീവ്ബീസ്. എട്ട് വർഷങ്ങൾക്ക് മുൻപ് ഫെയ്സ് ബുക്കിലെ ഒരു സൗഹൃദക്കൂട്ടായ്മയായി ആരംഭിച്ച ഔർ ക്ലിക്സ് ഇതിനോടകം തന്നെ നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിയിട്ടുണ്ട്. ശായദിന്റെ പ്രദർശനത്തിന് ബഹറിനിലെ എല്ലാ സിനിമാ പ്രേമികളുടെയും സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പ്രവേശനം സൗജന്യം.