ബഹ്‌റൈൻ ബസ് 6 പുതിയ റൂട്ടുകളിൽ

മനാമ:പൊതുഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ബഹ്‌റൈൻ ബസുകൾ പുതിയ 6 റൂട്ടുകളിൽ കൂടി പ്രവർത്തനം വ്യാപിപ്പിച്ചു. ബഹ്‌റൈൻ ബേ,സിത്ര,കർബാബാദ് ,നബി സാല,ലോസ്റ്റ് പാരഡൈസ് ദിൽമൂൺ വാട്ടർ പാർക്ക്,അൽ അറീൻ, എന്നിവിടങ്ങളിലേക്കാണ് പുതിയ റൂട്ടുകൾ അനുവദിച്ചത്.2015 ൽ ആരംഭിച്ച ബഹ്‌റൈൻ ബസ് സംരംഭം ഇതിനോടകം 10 ശതമാനം വളർച്ച കൈവരിച്ചതായി അധികൃതർ അറിയിച്ചു. ഭാവിയിൽ മെച്ചപ്പെട്ട സൗകര്യങ്ങളുമായി പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. ബസ് സമയക്രമങ്ങളും റൂട്ടിൽ ഓടുന്ന ബസുകളുടെ വിവരവും അറിയാൻ മൊബൈൽ ആപ്പും ഇപ്പോൾ നിലവിലുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 663 11111 എന്ന നമ്പറിൽ വിളിക്കുകയോ https://bahrainbus.bh/en എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ് .