ചന്ദ്രൻ തിക്കോടിക്ക് ജനതാ കൾച്ചറൽ സെന്റർ യാത്ര അയപ്പു നൽകി 


മനാമ: ഗുരുതരമായ രോഗം ബാധിച്ച് സഹായത്തിന് ആരോരുമില്ലാതെ സൽമാനിയ ആശുപത്രിയിൽ കഴിഞ്ഞുകൂടുന്ന രോഗികളെ കഴിഞ്ഞ പതിനേഴു വർഷമായി നിത്യേന സന്ദർശിച്ച് വേണ്ട സഹായം നൽകി വന്നിരുന്ന ചന്ദ്രൻ തീക്കോടിക്ക് ജനതാ കൾച്ചറൽ സെന്റർ യാത്ര അയപ്പു നൽകി.ജെ.സി.സി വൈസ് പ്രസിഡന്റ് മനോജ് പട്ടുവത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിഡിലീസ്റ്റ് കമ്മറ്റി അംഗം നജീബ് കടലായി ചന്ദ്രൻ തീക്കോടിയെ മൊമന്റോ നൽകി ആദരിച്ചു. ജെ.സി.സി. ട്രഷറർ മനോജ് വടകര സ്വാഗതവും.പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു. നികേഷ് വാരാ പ്രത്ത്, കെ.എം.ഭാസ്കരൻ, സന്തോഷ് മേമുണ്ട, വിനോദ് ടി.പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed