മാറുന്ന ലോകത്തിനു മുൻപിൽ ഗാന്ധിജിയെ പുനരവതരിപ്പിക്കേണ്ടത് ആവശ്യമാണ്: ഷാരൂഖ്


ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളും സംവിധായകരുമായി പ്രധാനന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ മാറുന്ന ലോകത്തിനു മുൻപിൽ ഗാന്ധിജിയെ പുനരവതരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബോളിവുഡ് താരം ഷാരുഖ് ഖാൻ അഭിപ്രായപ്പെട്ടു. ശുചിത്വം പാലിക്കണമെന്ന് നമുക്കെല്ലാവർക്കുമറിയാം. എന്നാൽ സ്വച്ഛ് അഭിയാനിലൂടെ പ്രധാനമന്ത്രി അത് പുനരവതരിപ്പിച്ചു. ലോകത്തിനു മുൻപിൽ ഗാന്ധിയെ പുനരവതരിപ്പിക്കേണ്ടതുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. മാറുന്ന ലോകത്തിനു രണ്ടാം ഗാന്ധിയെ ആവശ്യമുണ്ടെന്നും പ്രധാനമന്ത്രിയെ അടുത്തുനിർത്തി ഷാരുഖ് ഖാൻ പറഞ്ഞു. ഇത്തരമൊരു കാര്യത്തിനായി ഞങ്ങളെയെല്ലാവരെയും വിളിച്ചു ചേര്‍ത്തതിനു പ്രധാനമന്ത്രിയോടുു നന്ദി പറയുന്നു. സിനിമ എന്നതു ബിസിനസു മാത്രമല്ലെന്നു സ്വയം ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അതിശയകരവും പ്രചോദനപരവുമായിരുന്നെന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed