അഗ്നിപരീക്ഷകളിലൂടെ  'ഭൗമി  'അരങ്ങിലെത്തുന്നു 


മനാമ: നിരവധി അഗ്നി പരീക്ഷകളിലൂടെ സഞ്ചരിച്ച് ഇതിഹാസതുല്ല്യമായ ജീവിതം അടയാളപ്പെടുത്തിയ,  രാമായണത്തിലെ കേന്ദ്രകഥാപാത്രമായ സീതാേദവിയുടെ ജീവിതെത്ത അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ‘ഭൗമി’എന്ന നൃത്തശിൽപം നവംബർ 15 ന് ബഹ്റൈനിൽ  കൾചറൽ ഹാളിൽ  അവതരിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. ഇൻറർ ആഡ്സിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ  റോയൽ ചാരിറ്റി ഒാർഗനൈസേഷെൻറ രക്ഷകർതൃത്വത്തിലാണ് കലാരൂപം അണിയിച്ചൊരുക്കുന്നെതന്ന് സംഘാടകർ  അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഡോ.മുസ്തഫ അൽ സയിദ്, ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പെങ്കടുക്കും. നൃത്തശിൽപത്തിൽ നാൽപ്പതോളം കലാകാരന്മാരാണ്  അണിനിരക്കുക . ഭൗമിയുടെ ആശയവും സ്ക്രിപ്റ്റും പ്രീതി ശ്രീകുമാറിെൻറതാണ്. സംവിധാനം ശ്യാം രാമചന്ദ്രൻ, സഹസംവിധാനം നന്ദൻ വാര്യർ, കൊറിയോഗ്രാഫി വിപിൻ സി കൃഷ്ണ എന്നിവരാണ്. ബാലചന്ദ്രൻ കൊന്നക്കാട് ഭൗമിയുടെ സംഭാഷണം തയ്യാറാക്കിയിരുന്നു. സന്തോഷ് കടമ്പാട്ട് കൺവീനർ ആയ പരിപാടിയുടെ മുഖ്യരക്ഷാധികാരി ജ്യോതികുമാർ മേനോനാണ്. മുഹമ്മദ് മാട്ടൂലും വിപിൻ വത്സനും ആണ്  ക്രീയറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്നു.  ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ നൃത്തശില്പം ഇംഗ്ലീഷിലാണ് അവതരിപ്പിക്കുന്നത്.  പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 32239488, 3334 9522 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ  ഇൻറർ ആഡ്സ് എം.ഡി പോൾ സെബാസ്റ്റ്യൻ, ജ്യോതിമേനോൻ, ശ്യാം രാമചന്ദ്രൻ,  പ്രീതി ശ്രീകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed