കീൻ ഫോർ വാർഷികവും ഓണസദ്യയും ശ്രദ്ധേയമായി
മനാമ:ബഹ്‌റൈനിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ കേരളാ എഞ്ചിനിയേഴ്‌സ് ഫോറം കീൻഫോർ പതിനഞ്ചാം വാർഷികവും ഓണാഘോഷവും ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്നു . റിട്ട:ജസ്റ്റിസ് കമൽ പാഷ മുഖ്യ അതിഥി ആയിരുന്നു .കീൻ ഫോർ പ്രസിഡന്റ് ഇ കെ പ്രദീപ് അധ്യക്ഷത വഹിച്ചു. സിനിമാ താരവും സംവിധായകനും അവതാരകനുമായ രമേശ് പിഷാരടി,സിനിമാതാരം പദ്മപ്രിയ എന്നിവരും പരിപാടിയിൽ അതിഥികളായി. പി വി രാധാകൃഷ്ണപിള്ള,സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് പ്രിൻസ് നടരാജൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.തുടർന്ന് സച്ചിൻ വാര്യരുടെയും ഗായിക ആൻ ആമിയുടെയും നേതൃത്വത്തിൽ ഉള്ള സംഗീത നിശയും അരങ്ങിലെത്തി . രണ്ടാം ദിനത്തിൽ ഓണസദ്യയും കീൻ ഫോർ ബാൻഡും ഒരുക്കുന്ന പരിപാടികളും നടന്നു. ആയിരത്തോളം ആളുകൾ ഓണസദ്യ കഴിച്ചതായി പ്രസിഡന്റ് ഇ കെ പ്രദീപ് അറിയിച്ചു.ജനറൽ കൺവീനർ ഹരികൃഷ്ണൻ നന്ദി പറഞ്ഞു

