സാംസ വാർഷികവും ഓണം ഈദ് ആഘോഷവും സംഘടിപ്പിച്ചു


മനാമ:സാംസ ബഹ്‌റൈൻ 5ആം  വാർഷികവും ഓണം ഈദ് ആഘോഷവും "ശ്രാവണ പുലരി 2019" എന്ന പേരിൽ ഒക്ടോബർ 11നു ബാംഗ് സാങ് തായ് ഹാളിൽ വച്ചു  ആഘോഷിച്ചു. 10 മണിക്ക് ഘോഷയാത്രയോടുകൂടി ആരംഭിച്ച പരിപാടി പ്രസിഡന്റ്‌ ജിജോ ജോർജ് ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം, ഉപദേശക സമിതി അംഗങ്ങളായ ബാബു മാഹി, മുരളി കൃഷ്ണൻ, ട്രെഷറർ ബബീഷ് കുറ്റിയിൽ ജനറൽ കൺവീനർ ഗിരീഷ് കല്ലേരി, പ്രോഗ്രാം കോഓർഡിനേറ്റർ അനിൽ അഞ്ചൽ, വനിതവിഭാഗം പ്രസിഡന്റ് സിതാര മുരളീകൃഷ്ണൻ, സെക്രട്ടറി അമ്പിളി സതീഷ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന കലാപരിപാടികൾക്ക് പുറമെ  ബാലുവും സാംസയിലെ 25ഓളം കലാകാരൻമാരും തെയ്യത്തിന്റെയും പരുന്താട്ടത്തിന്റെയും അകമ്പടിയോടെ അവതരിപ്പിച്ച "ഓണ നിലാവ് "  അവതരിപ്പിച്ചു .
സാമൂഹിക സേവന രംഗത്തെ മഹത് വ്യക്തിത്വമായ  ചന്ദ്രൻ തിക്കോടിയെയും  ബഹ്റൈനിൽ 25വർഷം പൂർത്തിയാക്കിയ 11 സാംസ അംഗങ്ങളെയും ആദരിച്ചു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ്  രാധാകൃഷ്ണ പിള്ള ആശംസകൾ അർപ്പിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ  പങ്കെടുത്ത പരിപാടിയിൽ ഓണ സദ്യയും വിളമ്പി. 

article-image

സാംസ വാർഷികവും ഓണം ഈദ് ആഘോഷവും സംഘടിപ്പിച്ചു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed