വോയ്‌സ് ഓഫ് പാലക്കാട് ഈദ്-സൗഹൃദ സംഗമം നടത്തി
ഈ വർഷത്തെ ഓണാഘോഷം, പൊന്നോണം 2019 ശ്രീ ബാബു കൃഷ്ണൻ കൺവീനർ ആയി ഒക്ടോബർ 4 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മുതൽ 3 മണിവരെ നടത്തും. കരിമ്പുഴ മണിനായർ ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യ, പ്രണവം ശശി അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ, വമ്പിച്ച വിലക്കുറവിൽ വിവിധ സാധനങ്ങൾ ലഭിക്കുന്ന ഓണച്ചന്ത കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരകളി, പുലിക്കളി തുടങ്ങി വിവിധതരം പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
പൊന്നോണം 2019 ഫ്ലായെർ സദ്യ കൂപ്പണും പ്രസ്തുത ചടങ്ങിൽ വച്ച് ബഹ്‌റൈനിലെ ചലച്ചിത്ര പ്രവർത്തകനും വോയിസ് ഓഫ് പാലക്കാടിന്റെ മുതിർന്ന അംഗവുമായ രാംഗോപാൽ മേനോൻ ഓണച്ചന്തയുടെ സ്‌പോൺസർ മിനി സുരേഷിന് നൽകികൊണ്ട് നിർവഹിച്ചു. വോയിസ് ഓഫ് പാലക്കാടിന്റെ ചീഫ് കോഓർഡിനേറ്റർ ജയശങ്കർ സി നായരും സെക്രട്ടറി ശ്യം കൃഷ്ണനും പരിപാടിക്ക് നേതൃത്ത്വം നൽകി. കൂടുതൽ വിവരങ്ങൾക്ക് 38389260 ,33350045 ,34313899 എന്നീ നമ്പറുകളിൽ നമ്പറിൽ ബന്ധപെടാവുന്നതാണ്.

