അക്ഷരദീപം 2019 : സ്കോളർഷിപ്പ് വിതരണം ചെയ്തു


മനാമ: ഐ വൈ സി സി ബഹ്‌റൈന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ അക്ഷരദീപം 2019 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ നരിയാപുരം എം എസ് സി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക്   അഡ്വ.ആനി സെബാസ്റ്റ്യൻ സ്കോളർഷിപ്പ് വിതരണം ചെയ്തു. ചടങ്ങിൽ പത്തനംതിട്ട ഡി.സി.സി സെക്രട്ടറി  സജി കൊട്ടക്കാട്ട് ആശംസകൾ നേർന്ന് സംസാരിച്ചു. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും ഗ്രാമ പഞ്ചായത്തംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഓമനജോയി നന്ദി അറിയിച്ചു.ഐ വൈ സി സി ബഹ്‌റൈൻ ദേശിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം  ബിനു പുത്തൻപുരയിൽ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed