സ്വകാര്യ ആശുപത്രി ഡോക്ടർക്ക് 2,854 ദിനാറിലധികം നൽകണമെന്ന് ബഹ്റൈൻ ലേബർ കോടതി ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ: കൺസൾട്ടന്റ് അനസ്തെറ്റോളജിസ്റ്റായ ഡോക്ടറുടെ ശമ്പളത്തിൽ നിന്നും വീട്ടുവാടക അലവൻസിൽ നിന്നും അനധികൃതമായി തുക പിടിച്ചെടുത്ത കേസിൽ സ്വകാര്യ ആശുപത്രിക്ക് തിരിച്ചടി. ഡോക്ടർക്ക് 2,854 ബഹ്റൈൻ ദിനാറിലധികം നഷ്ടപരിഹാരം നൽകാൻ ബഹ്റൈൻ ഫസ്റ്റ് ഹൈ ലേബർ കോടതി ഉത്തരവിട്ടു.

അനധികൃതമായി പിടിച്ചെടുത്ത തുകയിനത്തിൽ 1,021.4 ദിനാറും, ഉപയോഗിക്കാത്ത വാർഷിക അവധിക്ക് (Annual leave) പകരമായി 1,833 ദിനാറുമാണ് കോടതി അനുവദിച്ചത്. കൂടാതെ ആനുകൂല്യങ്ങൾ വൈകിപ്പിച്ചതിനായുള്ള ആനുകൂല്യത്തുകയും കോടതി ചെലവുകളും ആശുപത്രി മാനേജ്മെന്റ് തന്നെ വഹിക്കണമെന്ന് വിധിയിൽ വ്യക്തമാക്കുന്നു.

ഡോക്ടർക്ക് നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും മുൻപേ നൽകിതീർത്തതാണെന്നും വാർഷിക അവധിയുടെ തുക അടിസ്ഥാന ശമ്പളത്തിന്റെ (Basic salary) അടിസ്ഥാനത്തിൽ മാത്രമാണ് കണക്കാക്കേണ്ടതെന്നും ആശുപത്രി അധികൃതർ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ആശുപത്രി നൽകിയ തെളിവുകൾ അപൂർണ്ണമാണെന്ന് കണ്ടെത്തിയ കോടതി, ഡോക്ടറുടെ വാദങ്ങൾ ശരിവെക്കുകയായിരുന്നു.

article-image

asasf

You might also like

  • Lulu Exchange
  • Straight Forward

Most Viewed