ചന്ദ്രയാനെടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ


ന്യൂഡൽഹി: ചന്ദ്രയാൻ രണ്ടിലെ ക്യാമറ പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടു. ചന്ദ്രയാൻ രണ്ടിലെ ക്യാമറ പകർത്തുന്ന, ഭൂമിയുടെ ആദ്യചിത്രങ്ങളാണിവ. ആഗസ്റ്റ് മൂന്നിനെടുത്ത ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.വൈകിട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങൾ.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ രണ്ട്, ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ഓടെയാണ് വിക്ഷേപിച്ചത്. നേരത്തെ ജൂലൈ പതിനാലിന് വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം ഇത് മാറ്റിവെക്കുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാൻ രണ്ടിന്റെ ലക്ഷ്യം.

 

Earth as viewed by

You might also like

  • Lulu Exchange
  • Straight Forward

Most Viewed