പെൻഷൻ, ഇൻഷുറൻസ് സേവനങ്ങൾ എളുപ്പമാക്കാൻ ബഹ്റൈൻ എസ്‌.ഐ.ഒ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് വരുന്നു


പ്രദീപ് പുറവങ്കര

മനാമ: പൗരന്മാർക്കും പ്രവാസികൾക്കും പെൻഷൻ ആനുകൂല്യങ്ങൾ, സോഷ്യൽ ഇൻഷുറൻസ് വിഹിതം, സർവീസ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലളിതമായി ലഭ്യമാക്കുന്നതിനായി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് സംവിധാനം നടപ്പിലാക്കാൻ ബഹ്റൈൻ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO) നടപടികൾ ആരംഭിച്ചു. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പദ്ധതിക്കായി യോഗ്യരായ കമ്പനികളിൽ നിന്ന് മന്ത്രാലയം നിലവിൽ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.

പദ്ധതി നിലവിൽ വരുമ്പോൾ അറബിക്, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളം, ഹിന്ദി, ഉർദു, തമിഴ്, ബംഗാളി, തഗലോഗ് എന്നീ ഭാഷകളിലും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകും. എഴുതി ചോദിക്കുന്ന ചോദ്യങ്ങൾക്കു പുറമെ ശബ്ദ സന്ദേശങ്ങൾ വഴിയും ചാറ്റ് ബോട്ടുമായി സംസാരിക്കാൻ സാധിക്കും. പെൻഷൻ തുക കണക്കാക്കുന്നതിനും നിയമവശങ്ങൾ മനസ്സിലാക്കുന്നതിനും ഈ സംവിധാനം സഹായിക്കും. ചാറ്റ്ബോട്ടിന് പുറമെ കൂടുതൽ സങ്കീർണ്ണമായ വിവരങ്ങൾക്ക് എസ്‌.ഐ.ഒ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യവും ഇതിലുണ്ടാകും.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഈ സംവിധാനം ഭാവിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായുള്ള ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്. ടെൻഡർ നടപടികൾ പൂർത്തിയായി കരാർ നൽകിയ ശേഷമായിരിക്കും സിസ്റ്റത്തിന്റെ നിർമ്മാണവും പ്രവർത്തനവും ആരംഭിക്കുക.

പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ പെൻഷൻ, തൊഴിലില്ലായ്മ ഇൻഷുറൻസ്, പ്രവാസികളുടെ സർവീസ് ആനുകൂല്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നത് എസ്‌.ഐ.ഒ ആണ്. കഴിഞ്ഞ വർഷം 740.7 ദശലക്ഷത്തിലധികം ബഹ്റൈൻ ദിനാറാണ് പെൻഷൻ ആനുകൂല്യങ്ങളായി എസ്‌.ഐ.ഒ വിതരണം ചെയ്തത്.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed