ബഹ്റൈന്‍ ചാപ്റ്റര്‍ 'അഷ്റഫ് കൂട്ടായ്മ' രൂപീകരിച്ചു


മനാമ: ബഹ്റൈനില്‍ അഷ്റഫ് എന്ന പേരുള്ളവര്‍ ഒരുമിച്ച് കൂടി അഷ്റഫ് കൂട്ടായ്മക്ക് രൂപം നൽകി. അഷ്‌റഫ്‌ ഐഡിയ -പ്രസിഡന്റ്‌,
അഷ്‌റഫ്‌ തിരുർ -സെക്രട്ടറി, അഷ്‌റഫ്‌ വി പി -ട്രഷറർ, അഷ്‌റഫ്‌ മാലിക്ക് -ഓർഗനൈസിംഗ് സെക്രട്ടറിയായും, വൈസ് പ്രസിഡന്റുമാരായിഅഷ്‌റഫ്‌ നരിക്കോടൻ, അഷ്റഫ് കോട്ടപ്പള്ളി, അഷ്റഫ് ടി.ടി(ഐഎംസി) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി, അഷ്‌റഫ്‌ പുഞ്ചിരിഅഷ്‌റഫ്‌ തൂനേരി, അഷ്‌റഫ്‌ തോടന്നൂർഎന്നിവരെയും 14 എക്സിക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു.

ജുഫൈറില്‍ സംഘടിപ്പിച്ച അഷ്റഫ് കൂട്ടായ്മയുടെ യോഗത്തില്‍ ചാരിറ്റി പ്രവർത്തനങ്ങളുമായി നാട്ടിലും ഗൾഫ് മേഖലയിലും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന അഷ്‌റഫ്‌ കൂട്ടായ്മ ബഹ്റൈനിലും സജീവ പ്രവർത്തനങ്ങൾ നടത്താനും കൂട്ടായ്‌മ ശക്തിപ്പെടുത്താനും പുതിയ അഷ്റഫുമാരെ കണ്ടെത്തി കൂട്ടായ്മയുടെ ഭാഗമാക്കാനും തീരുമാനിച്ചു.

ബഹ്‌റൈനിൽ ഉള്ള അഷ്‌റഫുമാർക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാന്‍ അഷ്‌റഫ്‌ ഐഡിയ +973 3925 0802അഷ്‌റഫ്‌ മാലിക്ക് +973 34586911 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed