കളഞ്ഞു കിട്ടിയ സ്വർണം തിരികെ നൽകി ഇന്ത്യൻ യുവാവ് മാതൃകയായി.
മനാമ: ഇന്നലെ വൈകിട്ട് മനാമ സൂഖിൽ നിന്നു വീണു കിട്ടിയ 20 ഗ്രാം സ്വർണം ഉടമസ്ഥന് തിരികെ നൽകി കർണാടക സ്വദേശിയായ പ്രകാശ് എന്ന യുവാവ് മാതൃകയായി. കണ്ണൂർ സ്വദേശിയും ബുദയ്യയിൽ കച്ചവടം നടത്തുകയും ചെയ്യുന്ന റഫീഖ് എന്നയാളുടെ സ്വർണമായിരുന്നു നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ട് മനാമ ഗോൾഡ് സിറ്റിയിലെ മലബാർ ഗോൾഡിൽ നിന്നും വാങ്ങിയതായിരുന്നു സ്വർണം. വീണു കിട്ടിയ സ്വർണം മലബാർ ഗോൾഡിലേൽപിക്കുകയും അവർ ഉടമസ്ഥനെ വിളിച്ചു കൊടുക്കുകയും ചെയ്തു. പ്രകാശന്റെ സത്യ സന്ധതയാണ് തന്റെ സ്ർണം തിരികെ ലഭിക്കാൻ കാരണമെന്ന് റഫീഖ് പറയുന്നു.

