'ശാസ്ത്ര പ്രതിഭ'കളെ ആദരിച്ചു
മനാമ: സയന്‍സ് ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശാസ്ത്ര പ്രതിഭ മത്സരത്തില്‍ വിജയികളായവരെ കള്‍ച്ചറല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മുഖ്യാതിഥിയായി എത്തിയ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ, കെമിക്കല്‍ എഞ്ചിനീയറും, മുംബൈയിലെ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയുടെ വൈസ് ചാന്‍സിലറുമായ പത്മ ശ്രീ ഡോ. ജി.ഡി യാദവ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി. സയന്‍സ് ഇന്ത്യ ഫോറം ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മ്മരാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശാസാത്ര പ്രതിഭയായവര്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും അലോക് കുമാര്‍ സിന്‍ഹ, ഡോ.ജി.ഡി യാദവ് എന്നിവരുടെ കൈയ്യില്‍ നിന്നും ഏറ്റുവാങ്ങി. കൂടാതെ എ പ്ലസ് ഗ്രേഡ് നേടിയവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബഹ്റൈന്‍ സ്റ്റുഡന്‍സ് ഇന്നോവേഷന്‍ കോണ്‍ഗ്രസിന്റെ ബഹ്റൈന്‍ നാഷ്ണല്‍ ലെവല്‍ സ്ക്രീനിംഗ് മത്സരത്തില്‍ ജൂനിയര്‍ കാറ്റഗറിയില്‍ വിജയിച്ച ന്യൂ മില്ലേനിയം സ്കൂളിന്റയും , സീനിയര്‍ കാറ്റഗറിയില്‍ വിജയിച്ച ന്യൂ ഇന്ത്യന്‍ സ്കൂളിന്റെ പ്രോജക്ട് ഗൈഡര്‍മാരെയും ദ സയന്‍സ് എക്സലന്‍സ് അവാര്‍ഡിന് അര്‍ഹയായ ബഹ്റൈനി വിദ്യാര്‍ത്ഥിയെയും ചടങ്ങില്‍ ആദരിച്ചു. മുഖ്യ രക്ഷാധികാരിയും മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡണ്ടുമായ മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ സ്നാന്‍ , വിഞ്ജാന ഭാരതി ഇന്ത്യയുടെ കൗണ്‍സില്‍ മെംബര്‍ ടി.എം നന്ദകുമാര്‍, ഇത്മാര്‍ ബാങ്കിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രവി കോട്ട, സയന്‍സ് ഇന്ത്യ ഫോറത്തിന്റെ ബഹ്റൈനിലെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.രവി വാര്യര്‍, സയന്‍സ് ഇന്ത്യ ഫോറം പ്രസിഡണ്ട് ഡോ. വിനോദ് മണിക്കര, ബഹ്റൈന്‍ ഫോര്‍ ഓള്‍ ആന്‍റ് ഓള്‍ ഫോര്‍ ബഹ്റൈന്റെ സ്ഥാപക നിവേദിത ദാഡ് ഫലേ, സയന്‍സ് ഇന്ത്യ ഫോറം അഡ്വൈസറി ബോര്‍ഡ് മെംബര്‍ ഡോ.ശ്യാം കുമാര്‍, ബഹ്ഫൈന്‍ പോളിടെക്ക്നിക്കിലെ പ്രൊഫ. ഷൗക്കി, ഇത്മാര്‍ ബാങ്ക് ബിസിനസ് ആന്‍റ് ഡെവലപ്പ്മെന്റ് വിഭാഗം ഹെഡ് ഫൗസിയ എന്നിവരും സയന്‍സ് ഇന്ത്യാഫോറത്തിന്റെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഏഴു സ്കൂളുകളില്‍ നിന്നായി പതിനായിരത്തി എഴുപത്തി നാല് വിദ്യാര്‍ത്ഥികളാണ് ശാസ്ത്ര പ്രതിഭ മത്സരത്തില്‍ പങ്കെടുത്തത്.സയന്‍സ് ഇന്ത്യാഫോറം അക്കാദമിക് കോര്‍ഡിനേറ്റര്‍ ശ്യാം കുട്ടി പരിപാടിയില്‍ നന്ദി പറഞ്ഞു
