ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് ചൈന


ബെയ്ജിങ്: അതിർത്തിയിലെ അസ്വാരസ്യങ്ങളും പ്രകോപനങ്ങളും മാറ്റിനിർ‌ത്തി സമാധാനത്തിന്റെ പാതയിലേക്കെന്ന സൂചനയുമായി ചൈന. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിനു ചൈന ഒരുങ്ങി. ഭീകരപ്രവർത്തനങ്ങൾ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യത്തെയും സൈനികർ ഒരുമിക്കുന്നത്. രണ്ടു രാജ്യങ്ങളിലെ 100 ട്രൂപ്പുകൾ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ഇന്ത്യ– ചൈനീസ് സൈന്യം ഏഴാം തവണ കൈകോർക്കുമ്പോൾ ഭീകരവാദത്തെ ചെറുക്കുന്നതിനായിരിക്കും മുൻഗണനയെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. പരസ്പരം മനസ്സിലാക്കുന്നതിനും കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. 23വരെയാണു പരിശീലനം.ഇരു രാജ്യങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഇതു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷയെന്നു വക്താവ് വിശദീകരിച്ചു.

You might also like

  • Straight Forward

Most Viewed