പാലത്തിനു മുകളിൽ നിന്ന് ചാടി ഏഷ്യക്കാരൻ ആത്മഹത്യ ചെയ്തു

മനാമ:ബഹ്‌റൈനിൽ ഉമൽഹസത്തിനടുത്തുള്ള പാലത്തിൽ നിന്നും ചാടി ഏഷ്യൻ വംശജൻ എന്ന് തോന്നിക്കുന്ന 55 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. സിത്രയിൽ നിന്നും ഉമല്‍ഹസത്തേക്കുള്ള പാലത്തിനു മുകളിൽ നിന്നാണ് ഇയാൾ ചാടി മരിച്ചത്. തുടർന്ന് കിംഗ് ഫഹദ് പാലത്തിലേക്കുള്ള റോഡിൽ കടുത്ത ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. മൃതദേഹത്തിനടുത്ത് രക്തം തളം കെട്ടി നിൽക്കുകയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പോലീസ് സംഭവ സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.