ബഹ്‌റൈനിൽ വീണ്ടും മഴ


മനാമ: ബഹ്‌റൈനിൽ ഇന്ന് രാവിലെ ചിലയിടങ്ങളിൽ മഴപെയ്തു. മനാമ, റിഫ, മുഹറഖ്, ഗുദൈബിയ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്.  ഒന്നുരണ്ട്  മണിക്കൂറുകളോളം 
നീണ്ടുനിന്ന മഴയെത്തുടർന്ന് റോഡുകളിൽ വെള്ളം നിറഞ്ഞു.   ഇപ്പോഴും  ചില സ്ഥലങ്ങളിൽ ചാറ്റൽ മഴ തുടരുന്നുണ്ട്. ഇന്ന് പല ഓഫീസുകള്‍ക്കും അവധി ദിവസമായതിനാല്‍ മഴയെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടില്ല.  വേനൽ മാറി ശൈത്യം വരുന്നതിെൻറ മുന്നോടിയായിട്ടാണ് മഴയെന്ന് കാലാവസ്ഥാ വൃത്തങ്ങള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു . ഒക്ടോബര്‍ അവസാന വാരത്തില്‍ ബഹ്റൈനില്‍  പലയിടങ്ങളിലും കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ  അപകടങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed