ബഹ്‌റൈൻ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: മാനസിക പിരികുറുക്കത്തെ തുടർന്ന് ബഹ്‌റൈനിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. ടൂബ്ലിയിലെ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ബീഹാർ സ്വദേശി സുരേന്ദ്ര സിംഗ് ആണ് (37) ഇന്ന് രാവിലെ താമസ സ്‌ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.
കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു ഇദ്ദേഹമെന്നും അടുത്ത മാസം ജോലി ഉപേക്ഷിച്ചു നാട്ടിൽ പോകാനിരിക്കുകയായിരുന്നുവെന്നും കമ്പനിയിലെ മറ്റു ജീവനക്കാർ പറഞ്ഞു. മൃതദേഹം പോലീസ് എത്തി പരിശോധിച്ചു.



