ഐ.വൈ.സി.സി അടുക്കളോത്സവം സംഘടിപ്പിച്ചു
മനാമ: ഐ.വൈ.സി.സി ഹൂറ, ഗുദൈബിയ ഏരിയയുടെ ആഭിമുഖ്യത്തിൽ അടുക്കളോത്സവം 2018 ഇന്ത്യൻ ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ചു. ഏരിയ പ്രസിഡണ്ട് സരുൺ എം.കെയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മാനദാന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ അജ്മൽ കെ.എ സ്വാഗതം ആശംസിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സീരിയൽ താരം വിവേക് ഗോപനും ഐ.വൈ.സി.സി പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റവും നിർവ്വഹിച്ചു. യു.കെ ബാലൻ, അബി ഫിറോസ്, അജി ജോഷ്വാ എന്നിവരാണ് വിധികർത്തക്കളായത്. ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ബഷീർ അന്പലായി, ഐ.വൈ.സി.സി ട്രഷറർ ഹരി ഭാസ്കരൻ, വൈസ് പ്രസിഡണ്ടുമാരായ ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തൂരേത്ത്, മെന്പർഷിപ്പ് സെക്രട്ടറി ജെയ്സൺ, ബിജു മലയിൽ, െസ്റ്റഫി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികൾക്കായി ലിറ്റിൽ ഷെഫ് മത്സരവും ഉണ്ടായിരുന്നു. തുടർന്ന് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.




