ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിക്കുന്നു; ബിജെപി ഭരണത്തിലേക്ക്


ഷീബ വിജയൻ

ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഭരണമാറ്റത്തിന് വഴിതെളിയുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന്റെ ഭാഗമായി നിതീഷ് കുമാർ തന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 25 മിനിറ്റ് നീണ്ട യോഗത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയ അദ്ദേഹം, ഉടൻ തന്നെ ഗവർണറെ കണ്ട് രാജി സമർപ്പിക്കും. പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ സാമ്രാട്ട് ചൗധരി എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രണ്ട് പതിറ്റാണ്ടോളം നീണ്ട നിതീഷ് കുമാറിന്റെ ഭരണത്തിന് ശേഷമാണ് ബിഹാറിൽ പുതിയ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് ചേരുന്ന എൻഡിഎ യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നാളെ നടന്നേക്കും. ഇതോടെ ബിഹാറിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി സ്ഥാനത്തെത്തും.

ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര നിരീക്ഷകൻ ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ പ്രത്യേക യോഗം ചേരും. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭാ യോഗത്തിന് ശേഷം ജെഡിയു, ബിജെപി നേതാക്കൾ വൈകാരികമായാണ് പ്രതികരിച്ചത്.

article-image

EQWDERWERW

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed