കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ വെച്ച് നിര്യാതനായ കൊടുവള്ളി സ്വദേശിയും കെഎംസിസി അൽഅമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം അംഗവുമായിരുന്ന പ്രവർത്തകന് അനുവദിച്ച അഞ്ച് ലക്ഷം രൂപ കെഎംസിസി സംസ്ഥാന സെക്രട്ടറിയും, അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം വർക്കിംഗ് ചെയർമാനും കൂടിയായ അഷറഫ് കക്കണ്ടി കെ എംസിസി കോഴിക്കോട് ജില്ല ഓർഗനൈസിംങ്ങ് സെക്രട്ടറി നസീം പേരാമ്പ്രക്കും കുറ്റ്യാടി നിയോ ജകമണ്ഡലം സ്‌കീം അംഗമായ പ്രവർത്തകന് അനുവദിച്ച ചികിത്സ സഹായം കെ എം സി സികോഴിക്കോട് ജില്ല ട്രഷറർ സുബൈർ പുളിയാവിനും കൈമാറി.

കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ പി ഫൈസൽ, സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, മുൻ സംസ്ഥാന സെക്രട്ടറി ഒ കെ കാസിം, കോഴികോട് ജില്ല പ്രസിഡൻ്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി കെ ഇസ്‌ഹാഖ്, ജില്ല ഭാരവാഹികളായ ഹമീദ് അയ്നിക്കാട് ഷാഫി വേളം, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ,റഷീദ് വാല്യക്കോട് എന്നിവർ സന്നിഹിതരായിരുന്നു.

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed