ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി നിയാർക്ക് ബഹ്‌റൈൻ; 20 കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കോഴിക്കോട് കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്ററിലെ (നിയാർക്ക്) 20 ഭിന്നശേഷി കുട്ടികളുടെ ഒരു വർഷത്തെ മുഴുവൻ ചെലവുകളും നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ ഏറ്റെടുത്തു. ഇതിനാവശ്യമായ ധനസഹായം നിയാർക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഔദ്യോഗികമായി കൈമാറി.
ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച "സ്പർശം 2025" എന്ന കാരുണ്യ പദ്ധതിയിലൂടെയും റംസാൻ മാസത്തിൽ നടത്തിയ പ്രത്യേക സമാഹരണത്തിലൂടെയുമാണ് തുക കണ്ടെത്തിയത്. 18 കുട്ടികൾക്ക് ഒരു വർഷത്തെ മുഴുവൻ ചെലവിനുള്ള തുകയും രണ്ട് കുട്ടികൾക്ക് പ്രതിമാസ സഹായവുമാണ് നൽകുന്നത്.
കൊയിലാണ്ടി പെരുവട്ടൂരിലെ നിയാർക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി കെ.ടി. സലിം, ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആബിദ് കുട്ടീസ് എന്നിവർ ചേർന്ന് സഹായധനം കൈമാറി. നിയാർക്ക് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി.കെ. യൂനിസ്, ട്രഷറർ ടി.പി. ബഷീർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് യാസിർ അഹ്മദ് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ഈ കാരുണ്യപ്രവൃത്തിയിൽ സഹകരിച്ച ഏവർക്കും നിയാർക്ക് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.
ASDWAASDAS




