ഉപരിപഠനത്തിനായി തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ബഹറിൻ മലയാളി സി.എസ്.ഐ ഇടവക യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹറിനിലെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരിപഠനത്തിനായി നാട്ടിലേക്കും വിവിധ വിദേശ രാജ്യങ്ങളിലേക്കും യാത്ര തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ബഹറിൻ മലയാളി സി.എസ്.ഐ പാരിഷ് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡിന്റെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രവാസ ലോകത്തുനിന്നും പഠനത്തിന്റെ പുതിയ മേഖലകളിലേക്ക് ചുവടുവെക്കുന്ന വിദ്യാർത്ഥികൾക്ക് സഭയുടെയും വിശ്വാസസമൂഹത്തിന്റെയും സ്നേഹവും പ്രാർത്ഥനയും ചടങ്ങിൽ കൈമാറി.
ഇടവക ഭാരവാഹികളായ ജേക്കബ് ജേക്കബ്, ജേക്കബ് ജോൺ, അലക്സ് ജോൺ എന്നിവർക്കൊപ്പം മറ്റ് സഭാ പ്രതിനിധികളും ചടങ്ങിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ഭാവി ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങളും ആശംസകളും ചടങ്ങിൽ പങ്കുവെച്ചു. വരും വർഷങ്ങളിൽ വിവിധയിടങ്ങളിൽ ഉപരിപഠനം നടത്തുന്ന കുട്ടികൾക്ക് ഈ യാത്രയയപ്പ് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും സ്മരണിക വിതരണവും നടന്നു.
ffgffdfdfg




