കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ പിടിവലി


ഷീബ വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ രണ്ടാഴ്ച ബാക്കി നിൽക്കെ, യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി മുറുകുന്നു. വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമാണ് പദവിക്കായി സജീവമായി രംഗത്തുള്ളത്. നിയുക്ത എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ ഇരു നേതാക്കളും രഹസ്യ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ കെ.സി. വേണുഗോപാലിന്റെ പേരും സജീവമായി ഉയരുന്നുണ്ട്. ഭൂരിഭാഗം സ്ഥാനാർത്ഥികളും വേണുഗോപാലിനോട് അടുപ്പമുള്ളവരായതിനാൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നേക്കുമെന്ന ചർച്ചകളും ശക്തമാണ്. വേണുഗോപാൽ രംഗത്തിറങ്ങിയാൽ ഒന്നിച്ച് പ്രതിരോധിക്കാനാണ് സതീശൻ-ചെന്നിത്തല പക്ഷങ്ങളുടെ നീക്കം.

article-image

ASDSADAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed