സീനിയർ ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്ന് തുടക്കം
മനാമ: ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ‘ബി.കെ.എസ്-−അൽ മരായ് − ജി.സി.സി സീനിയർ ഓപ്പൺ ചാന്പ്യൻഷിപ്പ് 2018 ഇന്ന് ആരംഭിക്കും. ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിന് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിൽ വൈകീട്ട് ഏഴ് മണിയോടെ തുടക്കമാകും. ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 250ഓളം പ്രതിനിധികൾ ടൂർണമെന്റിൽ പങ്കെടുക്കും. പുരുഷ വിഭാത്തിന്റെ സിംഗിൾസ്, ഡബിൾസ്, വനിതാ വിഭാഗത്തിന്റെ ഡബിൾസ്, മിക്സ്ഡ് ഡബിൾസ്, വെറ്ററൻസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണ് ഉണ്ടാവുക. ടൂർണമെന്റിൽ വിജയികളായവർക്ക് അവാർഡ് വിതരണവും ഉണ്ടാവും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 37746468, 33509927 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




