പ്രവാസി ഗൈഡൻസ് സെന്റർ സമ്മർക്യാന്പ് സംഘടിപ്പിക്കുന്നു
മനാമ: ഡോ.ജോൺ പനയ്ക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബഹ്റൈനിലെ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇത്തവണ കുട്ടികൾക്കായി സമ്മർ ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്ന് മുതൽ മാഹൂസിലെ ഗ്ലോബൽ ബിൽഡിംഗിൽ വെച്ച് നടക്കുന്ന സമ്മർ ക്യാന്പിൽ 4 മുതൽ 14 വയസ് വരെ പ്രായമുള്ളവർക്ക് മൂന്ന് ഗ്രൂപ്പുകളായാണ് പ്രവേശനം നൽകുന്നത്. ആഗസ്റ്റ് മാസം വരെ രാവിലെ എട്ട് മണി മുതൽ 12.30 വരെ വെള്ളി, ശനി എന്നീ ദിവസങ്ങൾ ഒഴികെയാണ് ക്യാന്പ് നടക്കുക. 40 ദിനാറാണ് ക്യാന്പിന്റെ മൊത്തം ഫീസ് നിരക്ക്. വ്യക്തിത്വ വികസനത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് ക്യാന്പ് നടക്കുക. പങ്കെടുക്കുന്ന കുട്ടികൾക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 38494889, 38024189, 3644 8325 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സീറ്റുകൾ പരിമിതമാണെന്ന് സംഘാടകർ അറിയിച്ചു.




