ബി.കെ.എസ് ‘കഥാ വട്ടം’ വെള്ളിയാഴ്ച്ച


മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന കഥാരചനാ മത്സരം ‘കഥാവട്ടം’  വെള്ളിയാഴ്ച്ച നടക്കുമെന്ന്  സമാജം ആക്ടിംഗ് പ്രസിഡണ്ട്്‌  മോഹൻരാജ് ജനറൽ‍ സെക്രട്ടറി  എം.പി രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മത്സര സമയത്തു നൽകുന്ന വിഷയത്തെ ആസ്പദമാക്കിയാണ് രചന നടത്തേണ്ടത്. പ്രായഭേദമന്യേ സമാജം അംഗങ്ങളല്ലാത്തവർക്കും മത്സരത്തിൽ പങ്കെടുക്കാം.

ജൂൺ 29 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സാഹിത്യ വേദി സംഘടിപ്പിക്കുന്ന “കഥവട്ടം −എഴുത്തും വിചാരവും’’എന്ന സാഹിത്യസദസ്സിന്റെ ഭാഗമായാണ് കഥാരചനാമത്സരം നടത്തുന്നത്.ഇതോടനുബന്ധിച്ച്‘ചെറുകഥ ഇന്ന്’ എന്നവിഷയത്തിൽ ബഹ്റൈനിലെശ്രദ്ധേയയായ കഥാകാരി ശ്രീദേവി വടക്കേടത്ത് നടത്തുന്ന പ്രഭാഷണവും ഉണ്ടായിരിക്കും.കഥാരചനാ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ബാജി ഓടംവേലി. 39258308, ഷബിനി വാസുദേവ് 39463471. എന്നിവരെ വിളിക്കുക

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed