കരിപ്പൂർ വീമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണം ബഹ്റൈൻ കെ.എം.സി.സി


മനാമ: കരിപ്പൂർ‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ‍ സർ‍ക്കാരും മലബാറിലെ ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്നും അവർ പ്രവാസികളോടുള്ള ബാധ്യത നിറവേറ്റണമെന്നും ബഹ്റൈൻ‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കണ്ണൂർ‍ എയർ‍പോർ‍ട്ട് മുന്നിൽ കണ്ട് കരിപ്പൂർ എയർ‍പോർ‍ട്ടിനെ  തകർക്കാനുള്ള ഉദ്യോഗസ്ഥലോബികളുടെ നീക്കം സജീവമാണെന്നും അവർക്ക് സഹായകമാകും വിധമുള്ള പ്രവർ‍ത്തനങ്ങളാണ് സർ‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ഭാരവാഹികൾ‍ ആരോപിച്ചു.ഇതിനെതിരെ ശക്തമായ പൊതുജനപ്രതിഷേധം ഉയരേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും മാതൃപ്രസ്ഥാനമായ മുസ്ലിംലീഗുമായി കൂടിയാലോചിച്ചു ശക്തമായ സമരപരിപാടികൾ നടത്താൻ‍ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ‍ മുന്നറിയിപ്പ് നൽ‍കി.

എയർ‍പോർ‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം ഉദ്യോഗസ്ഥ ലോബികളുടെ നിഗൂഢ നീക്കങ്ങൾ അവസാനിപ്പിക്കാൻ‍ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെങ്കിൽ‍ അവർ‍ക്കെതിരെ പ്രവാസി കുടുംബങ്ങളടക്കമുള്ള മലബാറിലെ പൊതുജനങ്ങൾ‍ സംഘടിച്ച് രംഗത്തിറങ്ങേണ്ടതുണ്ടെന്നും, പ്രവാസി ചിട്ടിയും മുറ്റത്തെ മുല്ല പദ്ധതിയും നടത്തി പ്രവാസികളുടെ കണ്ണിൽ‍ പൊടിയിടാൻ ശ്രമിക്കുന്ന കേരള−കേന്ദ്ര സർ‍ക്കാരുകൾ, പ്രവാസികളോട് എന്തെങ്കിലും ആത്മാർ‍ത്ഥയുണ്ടെങ്കിൽ‍ വിമാനടിക്കറ്റ് നിരക്ക് വർ‍ധന ഇല്ലാതാക്കാനും എയർ‍പോർ‍ട്ട് പ്രശ്നങ്ങളടക്കമുള്ളവ ചർ‍ച്ച ചെയ്യാൻ സമയം കണ്ടെത്തുകയും സത്വര പരിഹാരനടപടികൾ സ്വീകരിക്കുകയുമാണ് ആദ്യം വേണ്ടതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed