കുടുംബസംഗമം നടത്തി
മനാമ: ബഹ്‌റൈനിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ പ്രതിഭയുടെ ഈസ്റ്റ് റിഫ ഏരിയ കുടുംബ സംഗമം നടത്തി. സനദിലുള്ള ‘ടൈം ഗാർഡൻ 2 ആന്റ് േസ്റ്റഡിയം’ പരിസരത്ത്വെച്ച് നടന്ന കുടുംബസംഗമത്തിൽ 120 അംഗങ്ങളും പ്രതിഭ നേതൃത്വത്തിലെ സഹപ്രവർത്തകരും പങ്കെടുത്തു. പ്രതിഭ ഈസ്റ്റ് റിഫ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞ ഔപചാരിക ചടങ്ങിൽ പ്രസിഡണ്ട് രാജീവൻ അദ്ധ്യക്ഷത വഹിച്ചു. താൽക്കാലിക ലാഭത്തിന് വേണ്ടി അപകടകരമായി വർഗ്ഗീയവത്കരിക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ, ഇതുപോലുള്ള കുടുംബ കൂട്ടായ്മകൾ പ്രതിരോധത്തിന്റെ തുരുത്തുകളായി നിലനിൽക്കുന്നുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച പ്രതിഭ നേതാവ് ശ്രീജിത്ത് പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് മഹേഷ് മോറാഴ, സീനിയർ നേതാക്കളായ നാരായണൻ സി.വി, സതീന്ദ്രൻ, എൻ.കെ വീരമണി, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ സബ്‌കമ്മിറ്റി കൺവീനർമാർ
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

