ഐ.സി.എഫ് സെമിനാർ സംഘടിപ്പിച്ചു
മനാമ: ഐ.സി.എഫിന്റെ ആഭിമുഖ്യത്തിൽ ‘ഞാൻ അറിഞ്ഞ ഖുർആൻ’ എന്ന വിഷയത്തിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു. മെയ് 12, 13, 14 തീയതികളിൽ മുഹറഖിൽ നടക്കുന്ന ഷാഫി സഖാഫി മുണ്ടംബ്ര യുടെ ഖുർആൻ പ്രഭാഷണം ‘പ്രകാശ തീരം 2018’ പരിപാടിയോടനുബന്ധിച്ച് മനാമ ഐ.സി.എഫ് ഹാളിൽ നടന്ന സെമിനാർ നാഷണൽ പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫി ഉദഘാടനം ചെയ്തു. ഖുർആനിലെ ഓരോ സൂക്തങ്ങളും ജനങ്ങൾക്ക് ഉപദേശങ്ങളാണ് നൽകുന്നതെന്നും, അത് മുസ്ലീമിന് മാത്രമല്ല എല്ലാ ജനങ്ങൾക്കും ഉപകാരമുള്ളതാണെന്നും ആത്മീയവും ബാഹ്യവുമായ മാറ്റം ഖുർആൻ പകർത്തുന്നതിലൂടെ സാധ്യമാവുമെന്നും ഇതിനോടനുബന്ധിച്ച് നടന്ന പ്രസംഗത്തിൽ പി.ടി നാരായണൻ (പ്രതിഭ) അഭിപ്രായപ്പെട്ടു. വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് രാജു കല്ലുംപുറം (ഒ.ഐ.സി.സി), ഗഫൂർ കൈപ്പമംഗലം (കെ.എം.സി.സി), പ്രദീപ് പുറവങ്കര (4 പി.എം ന്യൂസ്), അബ്ദുറഹീം സഖാഫി വരവൂർ (ആർ.എസ്.സി) എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഉസ്മാൻ സഖാഫി മോഡറേറ്ററായിരുന്നു. അൻവർ സലീം സഅദി സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.

