താഴ്ന്ന വരുമാനക്കർക്ക് ബാങ്കിംഗ് ഇടപാടുകൾ സാധ്യമാക്കി ബി.ബി.കെ ലൈറ്റ്
മനാമ : ബഹ്റൈനിലെ ആർക്കും പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായവർക്ക് ബാങ്കിംഗ് ഇടപാടുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ബാങ്കായ ബി.ബി.കെയുടെ ലൈറ്റ് ശാഖകൾ പ്രവർത്തനമാരംഭിച്ചു. നൂതനമായ ബാങ്കിംഗ് സേവനങ്ങളിലൂടെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാരുടെ വരുമാന കൈമാറ്റമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മിക്ക ബാങ്കുകളും അക്കൗണ്ട് തുടങ്ങാനായി നിർദ്ദേശിക്കുന്ന പല നിബന്ധനകൾ കാരണം താഴ്ന്ന വരുമാനക്കാർക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു. ഈഒരു അവസ്ഥയ്ക്കാണ് ബി.ബി.കെ ലൈറ്റ് ശാഖകളുടെ പ്രവർത്തനത്തിലൂടെ മാറ്റമുണ്ടാകാൻ പോകുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന സ്വന്തം പേരിലുള്ള സൗജന്യ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ലോകത്ത് എവിടെ നിന്നും ബാങ്ക് അക്കൗണ്ടുകളിലൂടെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താവുന്ന സാഹചര്യമാണ് താഴ്ന്ന വരുമാനക്കാരായവർക്ക് ലഭിക്കുന്നത്.
പണം കൈയ്യിൽ കരുതുന്നതിന് പകരം അക്കൗണ്ടിൽ സൂക്ഷിക്കുകയും, ആവശ്യാനുസരണം സുരക്ഷിതമായി മറ്റ് അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയും ചെയ്യാവുന്നതാണ്. അക്കൗണ്ട് തുടങ്ങാനും നിലനിർത്താനും പ്രത്യേകമായി ഒരു മിനിമം ബാലൻസ് ആവശ്യമില്ല. ആകർഷകമായ വിനിമയ നിരക്കിലും, കുറഞ്ഞ ചിലവിലും ഈ സൗകര്യം ഉപയോഗിച്ച് പണം അയക്കാം. ഓൺലൈൻ ബാങ്കിംഗ് വഴി അക്കൗണ്ട് നോക്കുകയും, ബില്ലുകൾ പേ ചെയ്യുകയും ചെയ്യാം. കൂടാതെ ഇവിടെ ചെറുകിട വായ്പകളും ലഭ്യമാണ്. വെള്ളിയും ശനിയും ഉൾപ്പെടെ ബ്രാഞ്ച് തുറന്ന് പ്രവർത്തിക്കുന്ന ശാഖയും ബി.ബി.കെ ലൈറ്റിന്റെ പ്രത്യേകതയാണ്. അക്കൗണ്ട് തുറക്കാൻ ഒറിജിനൽ സി.പി.ആർ, സ്മാർട് കാർഡ്, റെസിഡന്റ് പെർമിറ്റ് ഉൾപ്പെടെ പാസ്പ്പോർട്ടിന്റെ കോപ്പി, സാലറി ട്രാൻസ്‌ഫർ, എന്നിവ നൽകിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് 80007771 എന്ന നന്പറിലോ, bbklite@bbkonline.comൽ എന്ന ഇ-മെയിൽ വിലാസത്തിൽ മെയിൽ ചെയ്യുകയോ അല്ലെങ്കിൽ ബി.ബി.കെ ലൈറ്റ് ബ്രാഞ്ച് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
മികച്ച ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ പേരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് തങ്ങളുടേതെന്ന് ബി.ബി.കെയുടെ സി.ഇ.ഒ റൈദ് യൂസഫ് സാറ്റർ പറഞ്ഞു. ബി.ബി.കെയുടെ ഇത്തരത്തിലുള്ള ശാഖകൾ വഴി ഏറ്റവും പുതിയ സ്മാർട്ട് ടെല്ലർ മെഷീനിനൊപ്പം മൾട്ടി കസ്റ്റമർ സർവ്വീസും നൽകും.

