ഭാ­വി­യി­ലെ­ സമൃ­ദ്ധി­ക്ക് യു­വാ­ക്കൾ­ക്കാ­യു­ള്ള നി­ക്ഷേ­പങ്ങൾ വർ­ദ്ധി­പ്പി­ക്കണമെ­ന്ന് കി­രീ­ടാ­വകാ­ശി­


മനാമ : ഈ വർഷത്തെ ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്കോളർഷിപ്പ് ജേതാക്കൾക്ക് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ റിഫാ പാലസിൽ സ്വീകരണം നൽകി. സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും ഭാവി സംരക്ഷിക്കുന്നതിനുമായി ബഹ്‌റൈൻ യുവാക്കൾക്കിടയിൽ നിക്ഷേപം നടത്തണമെന്ന് കിരീടാവകാശി വ്യക്തമാക്കി. ചെറുപ്പക്കാരാണ് ബഹ്‌റൈന്റെ ഭാവി സന്പത്തതെന്നും രാജ്യത്തിന്റെ സമഗ്ര വികസന പരിപാടികളിൽ യുവജനങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. 

സി.പി.ഐ.എസ്.പിയുടെ വിജയകരമായ നേട്ടങ്ങളെക്കുറിച്ച് വിശദമാക്കിയ അദ്ദേഹം പദ്ധതിയുടെ 19ാ−ം ഘട്ടമാണിതെന്നും ഇതിലൂടെ ബഹ്‌റൈനി വിദ്യാർത്ഥികൾക്ക് ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കുന്നതായതും പറഞ്ഞു. സി.ആർ.ഐ.എസ്.പി.യുടെ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന എല്ലാ സംഘടനകൾക്കും കിരീടാവകാശി നന്ദി പ്രകടിപ്പിച്ചു. സ്കോളർഷിപ് പ്രോഗ്രാം ആപ്ലിക്കേഷൻ പ്രക്രിയയുടെ കഠിനമായ മാനദണ്ധങ്ങൾ പാലിച്ച് സ്കോളർഷിപ് നേടിയ വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു.

ഗവൺമെന്റ് − സ്വകാര്യ സ്കൂളുകളിൽനിന്നുള്ള 400 ബഹ്‌റൈൻ വിദ്യാർത്ഥികളാണ് 2018ൽ സ്കോളർഷിപ്പിന് അർഹരായത്. ഗ്രേഡ് പോയിന്റ് ശരാശരി, ഐ.ഇ.എൽ.ടി.എസ്, എസ്.എ.ടി. പരീക്ഷകൾ, നേതൃത്വ പരിശീലനം, ക്രിട്ടിക്കൽ തിങ്കിംഗ് കോഴ്സ് എന്നിവ അവസാനഘട്ട തിരഞ്ഞെടുപ്പിനുള്ള മാനദണ്ധത്തിൽ ഉൾപ്പെടുത്തിയിരുന്നു. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവർക്ക് താൽപ്പര്യമുള്ള സർവകലാശാലയിൽ ഇഷ്ട വിഷയം തിരഞ്ഞെടുക്കുവാനുള്ള അവസരം സി.ആർ.ഐ.എസ്.പി നൽകുന്നുണ്ട്. 1999−ൽ നിലവിൽ വന്ന പദ്ധതിപ്രകാരം ബഹ്‌റൈൻ വിദ്യാർത്ഥികൾക്ക് 166 യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed