ലി­ഗയു­ടെ­ കൊ­ലപാ­തകം : അറസ്റ്റ് വൈ­കും


തിരുവനന്തപുരം : ലാത്്വിയൻ വനിത ലിഗയെ കൊലപ്പെടുത്തിയ കേസിൽ‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകുമെന്ന് റിപ്പോർ‍ട്ട്. കൊലപാതകത്തിൽ‍ ഇവരുടെ പങ്ക് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളുടെ ഫലം വേണം. ഇത് കിട്ടാൻ വൈകുന്നതിനാലാണ് അറസ്റ്റും വൈകുന്നത്. കൂടുതൽ‍ ശാസ്ത്രീയ തെളിവുകൾ‍ ലഭിച്ചാലുടൻ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൊല്ലപ്പെട്ട നിലയിൽ‍ ലിഗയെ കണ്ടെത്തിയ കോവളം പനത്തുറയ്ക്ക് സമീപത്തെ കണ്ടൽ‍ക്കാട്ടിലെ വള്ളിപ്പടർ‍പ്പിൽ‍ നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കസ്റ്റഡിയിലുള്ളവരുടേത് തന്നെയാണോ എന്ന ശാസ്ത്രീയ പരിശോധന നടക്കുകയാണ്.

കസ്റ്റഡിയിലുള്ള നാല് പേർക്കെതിരാണ് സാഹചര്യ തെളിവുകൾ. ഈ നാല് പേരെയും ലിഗയെയും കോവളത്ത് ഒരുമിച്ച് കണ്ടവരുണ്ട്. അതേസമയം കസ്റ്റഡിയിലുള്ള നാല് പേരും അവരെ കണ്ടിരുന്നതായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച യോഗ പരിശീലകൻ അനിൽകുമാർ വെളിപ്പെടുത്തി. ലിഗയെ കണ്ട കാര്യം കസ്റ്റഡിയിലുള്ളവർ തന്നോട് പറഞ്ഞിരുന്നതായി അനിൽകുമാർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇവർ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും ലിഗയുടെ മൃതദേഹം കണ്ടെത്തിയ കാട് ഇവരുടെ സ്ഥിരം താവളമാണെന്നും അനിൽകുമാർ പറഞ്ഞു. അതേസമയം, ലിഗയെ കാണാതായ ദിവസം താൻ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നുവെന്നും അനിൽ വ്യക്തമാക്കി. ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്പാണ് അനിൽകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. 

ലിഗ കൊല്ലപ്പെട്ടത് സംഘം ചേർന്നുള്ള ആക്രമത്തിലാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കഴുത്തിനേറ്റ കനത്ത ക്ഷതമാണ് മരണകാരണമെന്നും ശരീരത്തിൽ പത്തിലേറെ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴുത്തിലേറ്റ ക്ഷതം മൂർച്ചയുള്ള ആയുധം കൊണ്ടുള്ളതല്ല. ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാം. ഇത് പരിശോധിച്ചപ്പോഴാണ് ഒന്നിലധികം പേർ ചേർന്നാണ് ആക്രമിച്ചതെന്ന നിഗമനത്തിൽ ഫോറൻസിക് സർജൻമാർ എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed