ഇശൽ രാവ് 2018 സംഘടിപ്പിച്ചു
മനാമ: ‘സാംസ’ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്ലബ്ബിൽ എരഞ്ഞോളി മൂസയും സംഘവും നയിച്ച ഇശൽ രാവ് 2018 സംഘടിപ്പിച്ചു. മൂസയോടൊപ്പം, ബഹ്റൈനിലെ പാട്ടുകാരായ നസീബ കസർഗോഡ്, രിനോഷ് വിൻസെന്റ്, ശ്രീഷ്മ വടകര എന്നിവരും സംഗീതം ആലപിച്ചു.ഒപ്പം അനഘ വത്സരാജ് മോഹിനിയാട്ടവും, ജയവന്തി കുലശേഖരൻ പൂജ നൃത്തവും അവതരിപ്പിച്ചു. തുടർന്ന് സാംസയിലെ പാട്ടുകാർ പങ്കെടുത്ത ഗാനമേളയും അരങ്ങേറി.മാറി വരുന്ന ഇന്ത്യൻ സാമൂഹ്യ ചുറ്റുപാടിൽ സാംസ പോലുള്ള സാംസ്കാരിക കൂട്ടായ്മകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് എരഞ്ഞോളി മൂസ പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
