വിഷു-ഈസ്റ്റർ ആഘോഷവും കുടുംബ സംഗമവും നടത്തി
മനാമ: ബഹ്റൈൻ കറുകപ്പുത്തൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിഷു-ഈസ്റ്റർ ആഘോഷവും കുടുംബ സംഗമവും മുഹറഖ് അൽ മാസ് ഹാളിൽ നടന്നു. പ്രസിഡണ്ട് അബൂബക്കർ കെ.എം അദ്ധ്യക്ഷനായ പരിപാടിയിൽ ജോയ്ന്റ് സെക്രട്ടറി മൊയ്ദ്ദീൻ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. അംഗങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലും, ലക്കി ഡ്രോ മത്സരത്തിലും വിജയികളായവർക്ക് ലത്തീഫ് കാലിദ് അൽ ഔജാൻ (ബഹാർ ആന്റ് ഡാബർ സെക്ഷൻ) കന്പനി നൽകിയ ആകർഷകമായ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ഷിഹാബ് കറുകപ്പുത്തൂർ, സുബാഷ് അന്പാടി, ഷമീർ ചെരിപ്പൂർ, കബീർ, സലാം, അലിയാർ, ഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അംഗങ്ങൾക്കായി വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
