ഓഫറുകൾ ഒരുക്കി ദേവ്ജി
മനാമ: സ്വർണ്ണാഭരണ നിർമ്മാണ രംഗത്ത് എന്നും പുതുമ സൃഷ്ടിക്കുന്ന ദേവ്ജി ജ്വല്ലറി ഗ്രൂപ്പിന്റെ തൻവി ആഭരണ കളക്ഷനുകൾക്ക് ആരാധകർ ഏറെയാണ്. അതിശയകരമായ പാറ്റേണുകളിലാണ് ഓരോ ആഭരണങ്ങളും നിർമ്മിക്കുന്നത്. 1950 മുതൽ ദേവ്ജിയുടെ തൻവി ശേഖരം ഇന്ത്യയിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. പരന്പരാഗതവും, സമകാലീന ശൈലിയും തമ്മിൽ സംയോജിച്ചാണ് തൻവി ആഭരണങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. നെക്ലേസ് സെറ്റ്, ബ്രൈഡൽ നെക്ലേസ് സെറ്റുകൾ, വളകൾ, േസ്റ്ററ്റ്മെന്റ് കഫ് ബ്രേയ്സ് ലെറ്റ് എന്നിവയുടെ മഹത്തായ ശേഖരവും ഒരുക്കിയിട്ടുണ്ട്. തൻവി ശേഖരം ശുദ്ധമായ 22 കാരറ്റ് സ്വർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്വർണ്ണാഭരണ രംഗത്ത് മാറുന്ന ട്രെൻഡുകൾക്ക് അനുസൃതമായാണ് ആഭണങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
ആഭരണങ്ങളിൽ വ്യത്യസ്തത തീർക്കുന്ന കരകൗശല തൊഴിലാളികൾക്ക് വേണ്ടി 2018 വർഷത്തെ കലാകാരൻമാർക്ക് സമർപ്പിക്കുന്ന ഈ വേളയിൽ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളാണ് ദേവ്ജി നൽകുന്നത്. 150 ബഹ്റൈൻ ദിനാറിന് പർച്ചേയ്സ് ചെയ്യുന്നവർക്ക് നിരവധി ഡിസ്ക്കൗണ്ട് ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ പത്തിന് ആരംഭിച്ച ഈ ഓഫർ മെയ് 10 വരെ ലഭ്യമായിരിക്കും. മനാമ സൂഖിലെയും ബഹ്‌റൈൻ സിറ്റി സെന്ററിലെയും (ജി 25) ദേവ്ജി ഔട്ട് ലെറ്റുകളിൽ ഈ ഓഫറുകളിൽ ആഭരണങ്ങൾ ലഭിക്കും. പാരന്പര്യ ഡിസൈനുകൾക്കൊപ്പം ഏറ്റവും പുതുയ തലമുറയ്ക്കിഷ്ടപ്പെടുന്ന തരത്തിലുള്ള വലിയൊരു ശേഖരവും ദേവ്ജിയിൽ ഒരുക്കിയിട്ടുണ്ട്. ഡിസൈനുകളെപ്പറ്റിയും കൂടുതൽ ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.facebook.com/devjisince1950 എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കാവുന്നതാണ്.
